Connect with us

Kerala

ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു

Published

|

Last Updated

കോഴിക്കോട് | ബ്ലാക്ക് ഫംഗസിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. 20 വയല്‍ മരുന്നാണ് ഇന്നലെ രാത്രിയില്‍ എത്തിച്ചത്. ബ്ലാക്ക് ഫംഗസ് ചികിത്സക്കായി ഉപയോഗിക്കുന്ന ലൈപോസോമല്‍ ആംഫോടെറിസിന്‍, ആംഫോടെറിസിന്‍ എന്നീ രണ്ട് മരുന്നുകളുടെയും സ്റ്റോക്ക് തീര്‍ന്നത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. ഞായറാഴ്ച മുതലാണ് ഈ മരുന്നുകള്‍ക്ക് ക്ഷാമം തുടങ്ങിയത്.

തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ നിന്നും കണ്ണൂരിലെ ഗോഡൗണില്‍ നിന്നും മരുന്ന് എത്തിച്ചാണ് തിങ്കളാഴ്ച രോഗികള്‍ക്ക് നല്‍കിയത്. നിലവില്‍ 16 രോഗികളാണ് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ളത്

---- facebook comment plugin here -----

Latest