Connect with us

Kerala

അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അടുത്ത വര്‍ഷം ഒന്നര ലക്ഷം വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നും അഞ്ച് വര്‍ഷം കൊണ്ട് അഞ്ച് ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദിപ്രമേയ ചര്‍ച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

സാമൂഹിക പെന്‍ഷനുകള്‍ 2,500 രൂപയാക്കും. 60,000 കോടി രൂപയുടെ അടിസ്ഥാന സൗകര്യവികസന പദ്ധതി നടപ്പാക്കും. കര്‍ഷകരുടെ വരുമാനം 50 ശതമാനം വര്‍ധിപ്പിക്കും. 1,500 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കും. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ നടപ്പാക്കും. തീരദേശ പരിപാലന പ്ലാന്‍ തയാറാക്കി കേന്ദ്രത്തിന് സമര്‍പ്പിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Latest