Connect with us

National

സെന്‍ട്രല്‍ വിസ്റ്റ പദ്ധതി: ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി  | സെന്‍ട്രല്‍ വിസ്റ്റ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതിയില്‍ അപ്പീല്‍. കൊവിഡ് സാഹചര്യത്തില്‍ പൊതുജനാരോഗ്യത്തെ ബാധിക്കുന്നതാണ് പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വ. പ്രദീപ് കുമാര്‍ യാദവ് പരമോന്നത കോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കൊവിഡ് വ്യാപനം കണക്കിലെടുത്ത് സെന്‍ട്രല്‍ വിസ്റ്റ പ്രോജക്റ്റിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്ന പൊതുതാത്പര്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയിരുന്നു. സെന്‍ട്രല്‍ വിസ്റ്റ അനിവാര്യമായ ദേശീയ പദ്ധതിയാണെന്നു നിരീക്ഷിച്ച ഹൈക്കോടതി ബെഞ്ച് ഹരജിക്കാര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു

Latest