Connect with us

National

കള്ളപ്പണം വെളുപ്പിക്കല്‍: ബിനീഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ജൂണ്‍ ഒമ്പതിലേക്ക് മാറ്റി

Published

|

Last Updated

ബെംഗളൂരു | കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ ഒമ്പതിലേക്കാണ് ഹരജി മാറ്റിയത്. ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. കേസ് നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്ന ആവശ്യവും കോടതി അംഗീകരിച്ചില്ല.

ഇ ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജുവിന് കൊവിഡ് ബാധിച്ചിരിക്കുകയാണെന്നും അതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കണമെന്നും ഇ ഡി അഭ്യര്‍ഥിച്ചു. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു.

Latest