Connect with us

Covid19

കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനം

Published

|

Last Updated

ബെംഗളുരു | കര്‍ണാടകയില്‍ കൊവിഡ് കേസുകള്‍ കുറയുന്നു. ഇന്ന് സംസ്ഥാനത്ത് 16604 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 411 മരണവും ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.57 ശതമാനമാണ്. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത രോഗികളില്‍ 3992 പേര്‍ ബെംഗളുരുവില്‍ നിന്നുള്ളവരാണ്. 242 മരണവും ഇവിടെ ഉണ്ടായി.

രാജ്യത്ത് 50 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. 1,52, 734 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഈ മാസം ആദ്യം നാല് ലക്ഷം വരെ എത്തിയ കണക്കാണ് 1,52, 734 ആയി ചുരുങ്ങിയത്. നിലവില്‍ ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തിലും കുറവുണ്ട്. 20,26,000 പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. രോഗമുക്തി നിരക്ക് 91.6 ശതമാനമായി കൂടി. തുടര്‍ച്ചയായി ഏഴാം ദിവസവും പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ്.

Latest