Connect with us

Business

പി എഫ് അംഗങ്ങള്‍ക്ക് കൊവിഡ് അഡ്വാന്‍സ്

Published

|

Last Updated

ന്യൂഡല്‍ഹി | കൊവിഡ് പ്രതിസന്ധിക്കിടെ ആശ്വാസമായി ഇ പി എഫ് ഒ. തിരിച്ചടക്കേണ്ടതില്ലാത്ത വിധം വിഹിതം പിന്‍വലിക്കാന്‍ പി എഫ് അംഗങ്ങള്‍ക്ക് അവസരമൊരുങ്ങി. കൊവിഡിന്റെ ഒന്നാം തരംഗ സമയത്ത് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് ഈ പദ്ധതി ആദ്യം തുടങ്ങിയത്.

മൂന്ന് മാസത്തെ അടിസ്ഥാന വേതനം, ഡി എ അല്ലെങ്കില്‍ മൊത്തം തുകയുടെ 75 ശതമാനം; ഇവയില്‍ ഏതാണോ കുറവ് അതാണ് പിന്‍വലിക്കാന്‍ സാധിക്കുക. മഹാമാരി കാലത്ത് ഈ പദ്ധതി അംഗങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. പ്രത്യേകിച്ച് 15,000ല്‍ താഴെ പ്രതിമാസ ശമ്പളമുള്ളവര്‍ക്ക്.

ഇതുപ്രകാരം 76.31 ലക്ഷം കൊവിഡ് അഡ്വാന്‍സ് അപേക്ഷ ഇ പി എഫ് ഒ തീര്‍പ്പാക്കിയിട്ടുണ്ട്. 18,698.15 കോടി രൂപ വിതരണം ചെയ്തു. ആദ്യ ഘട്ടത്തില്‍ അഡ്വാന്‍സ് വാങ്ങിയവര്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാം.

Latest