Connect with us

First Gear

കറുപ്പഴകില്‍ ബി എം ഡബ്ല്യു എക്‌സ്7 ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | പുതിയ എക്‌സ്7 എം50ഡി ഡാര്‍ക് ഷാഡോ പതിപ്പ് എസ് യു വി ഇന്ത്യന്‍ വിപണിയിലിറക്കി ബി എം ഡബ്ല്യു. 2.02 കോടി രൂപയാണ് എക്‌സ് ഷോറൂം വില. ഈ ലിമിറ്റഡ് എഡിഷന്‍ മോഡലിനുള്ള ബുക്കിംഗ് ആരംഭിച്ചു.

ഇന്ത്യയടക്കം ലോകവിപണിയിൽ 500 വാഹനങ്ങള്‍ മാത്രമാണ് ഈ മോഡലിന്റെത് വില്‍ക്കുന്നത്. പുറംഭാഗം മുഴുവനും കറുപ്പ് നിറത്തിൽ സ്‌പോര്‍ട്ടി ലുക്കുള്ള എം50ഐ വകഭേദത്തെ അടിസ്ഥാനമാക്കിയാണ് ഈ മോഡല്‍. സ്‌പെഷ്യല്‍ പെയിന്റ് ഫിനിഷായ ഫ്രോസണ്‍ ആര്‍ക്ടിക് ഗ്രേ മെറ്റലിക് ആദ്യമായാണ് ബി എം ഡബ്ല്യു എക്‌സ് മോഡലിന് നല്‍കുന്നത്.

വി സ്‌പോക് ഡിസൈനിലുള്ള 22 ഇഞ്ച് എം ലൈറ്റ് ആലോയ് വീല്‍, വിശാലമായ ഉള്‍വശം, ഫുള്‍ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, മൂന്ന് നിരകളിലായി ആറ് സീറ്റുകള്‍, ഇലക്ട്രിക് അഡ്ജസ്റ്റുള്ള മുന്‍നിര സീറ്റുകള്‍, മൂന്നാം നിര വരെയെത്തുന്ന വിശാലമായ സണ്‍റൂഫ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഡിസ്‌പ്ലേയും ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും തുടങ്ങിയ സവിശേഷതകളുണ്ട്. പൂജ്യത്തില്‍ നിന്ന് വെറും 5.4 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത കൈവരിക്കാനാകും.

---- facebook comment plugin here -----

Latest