Connect with us

Techno

റിയല്‍മി എക്‌സ്7 മാക്‌സ് 5ജി ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | മീഡിയടെക് ഡൈമന്‍സിറ്റി 1,200 എസ് ഒ സി, ട്രിപ്പിള്‍ റിയര്‍ ക്യാമറ തുടങ്ങിയ സവിശേഷതകളോടെ റിയല്‍മി എക്‌സ്7 മാക്‌സ് 5ജി ഇന്ത്യന്‍ വിപണിയിലെത്തി. 8ജിബി+ 128ജിബി വകഭേദത്തിന് 26,999 രൂപയാണ് വില. 12ജിബി+ 256ജിബി മോഡലിന് 29,999 രൂപയാകും.

ആസ്റ്റിറോയ്ഡ് ബ്ലാക്ക്, മെര്‍ക്കുറി സില്‍വര്‍, മില്‍ക്കിവേ നിറങ്ങളില്‍ ലഭ്യമാകും. ജൂണ്‍ നാലിന് ഉച്ചക്ക് 12 മുതലാണ് വില്‍പ്പന ആരംഭിക്കുന്നത്. റിയല്‍ അപ്‌ഗ്രേഡ് പ്രോഗ്രാം എന്ന സ്‌കീമിലൂടെ വിലയുടെ 70 ശതമാനത്തിന് ഒരു വര്‍ഷത്തേക്ക് ഫോണ്‍ ലഭിക്കുകയും അടുത്ത വര്‍ഷം പുതിയ സ്മാര്‍ട്ട്‌ഫോണിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.

64 മെഗാപിക്‌സല്‍ ആണ് പ്രൈമറി. എട്ട് മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് ഷൂട്ടറും രണ്ട് മെഗാപിക്‌സല്‍ മാക്രോ ഷൂട്ടറുമുണ്ട്. 16 മെഗാപിക്‌സല്‍ ആണ് സെല്‍ഫി. 4,500 എം എ എച്ച് ബാറ്ററി, 50 വാട്ട് സൂപ്പര്‍ഡാര്‍ട്ട് ഫാസ്റ്റ് ചാര്‍ജിംഗ് എന്നിവയുമുണ്ട്.

---- facebook comment plugin here -----

Latest