Connect with us

Kerala

പെട്രോള്‍ വില 96 രൂപയും കടന്ന് മുന്നോട്ട്‌

Published

|

Last Updated

കൊച്ചി | രാജ്യത്ത് ഈ മാസം 16- ാം തവണയും ഇന്ധന വില വര്‍ധിപ്പിച്ചു. പെട്രോളിന് 29 പൈസയും ഡീസലിന് 28 പൈസയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സംസ്ഥാനത്തെ പെട്രോള്‍ വില 96 രൂപക്ക് മുകളിലെത്തി.
ഒരു മാസത്തിനിടെ പെട്രോളിന് 3.47 രൂപയും ഡീസലിന് 4.23 രൂപയുമാണ് വര്‍ധിച്ചത്. കൊച്ചിയില്‍ ഇന്ന് പെട്രോളിന് 94.33 രൂപയും ഡീസലിന് 90.74 രൂപയുമായി. തിരുവനന്തപുരത്ത് പെട്രോളിന് 96.21 രൂപയും ഡീസലിന് 91.50 രൂപയുമായി ഉയര്‍ന്നു.

 

Latest