Connect with us

Covid19

മഹാരാഷ്ട്രയിലെ ഒരു ജില്ലയില്‍ ഒരു മാസത്തിനിടെ 8,000 കുട്ടികള്‍ക്ക് കൊവിഡ്; മൂന്നാം തരംഗം നേരിടാന്‍ തയ്യാറെടുത്ത് സംസ്ഥാനം

Published

|

Last Updated

പ്രതീകാത്മക ചിത്രം

മുംബൈ | മഹാരാഷ്ട്രയിലെ അഹ്മദ്‌നഗര്‍ ജില്ലയില്‍ മെയ് മാസം 8,000ലേറെ കുട്ടികള്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. കൊവിഡ് മൂന്നാം തരംഗത്തിന്റെ സൂചനയാണ് ഇതെന്ന് കണക്കാക്കി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാനം. മൂന്നാം തരംഗത്തില്‍ കൂടുതല്‍ കുട്ടികളെയാണ് കൊവിഡ് ബാധിക്കുയെന്നാണ് സംശയിക്കുന്നത്.

സംഗ്ലി നഗരത്തില്‍ കുട്ടികള്‍ക്ക് മാത്രമായി കൊവിഡ് വാര്‍ഡ് സജ്ജീകരിച്ചിട്ടുണ്ട്. നിലവില്‍ അഞ്ച് കുട്ടികളെ ഇവിടെ ചികിത്സിക്കുന്നു. ആശുപത്രിക്ക് പകരം സ്‌കൂള്‍, നഴ്‌സറി അന്തരീക്ഷമാണ് വാര്‍ഡില്‍ ഒരുക്കുകയെന്ന് കോര്‍പറേഷന്‍ അംഗം അഭിജിദ് ഭോസലെ പറഞ്ഞു.

ഈ മാസത്തെ കൊവിഡ് കേസുകളില്‍ പത്ത് ശതമാനവും അഹ്മദ്‌നഗര്‍ ജില്ലയിലാണ്. മൂന്നാം തരംഗത്തെ നേരിടാന്‍ ശിശുരോഗ ഡോക്ടര്‍മാരെയും വിദഗ്ധരെയും ഒരുക്കിയിരിക്കുകയാണ് ജില്ലാ ഭരണകൂടം. രണ്ടാം തരംഗത്തില്‍ ഓക്‌സിജന്‍, ഐ സി യു, വെന്റിലേറ്റര്‍ തുടങ്ങിയവയുടെ ക്ഷാമം രൂക്ഷമായിരുന്നു.

Latest