Connect with us

Kerala

ഇന്റര്‍നെറ്റിന് വേഗം കുറഞ്ഞു; ലക്ഷദ്വീപില്‍ ഓണ്‍ലൈന്‍ സംവിധാനം താറുമാറാകുന്നു

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപില്‍ ഇന്റര്‍നെറ്റിന് വേഗത കുറഞ്ഞതായുള്ള പരാതി വ്യാപകമാകുന്നു. സര്‍ക്കാര്‍ ഉത്തരവുകളിലും കരടു നിയമങ്ങളിലും അഭിപ്രായം രേഖപ്പെടുത്താന്‍ ഇത് തടസ്സമാകുന്നതായി ദ്വീപിലെ ജനങ്ങള്‍ പറയുന്നു. ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അഭിപ്രായങ്ങള്‍ നേരിട്ടോ തപാല്‍ വഴിയോ എത്തിക്കാന്‍ സാധിക്കാത്തതിനാല്‍ ഓണ്‍ലൈന്‍ സംവിധാനമായിരുന്നു ജനങ്ങളുടെ ആശ്രയം. ദ്വീപില്‍ ഇന്റര്‍നെറ്റ് കഫേകള്‍ പ്രവര്‍ത്തിപ്പിക്കാനും സാധിക്കാത്ത സ്ഥിതിയാണ്.

ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കും ഇത് പ്രതിബന്ധം സൃഷ്ടിക്കുമെന്ന് അധ്യാപകര്‍ സൂചിപ്പിച്ചിട്ടുണ്ട്. അതോടൊപ്പം, ജൂണ്‍ ഏഴിന് മുമ്പ് അധ്യാപകര്‍ അവരുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഹാജരാകണമെന്ന ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. മറ്റ് ദ്വീപുകളിലേക്കുള്ള കപ്പലുകളുടെ ഷെഡ്യൂള്‍ തയാറാക്കാത്തത്, കൊവിഡ് മാനദണ്ഡ പ്രകാരം കപ്പലുകളില്‍ 50 ശതമാനം സീറ്റുകളില്‍ മാത്രമേ യാത്ര ചെയ്യാന്‍ സാധിക്കൂവെന്ന സാഹചര്യം ഇതൊക്കെ കാരണം ഇത് സാധ്യമാകില്ലെന്നാണ് അധ്യാപകര്‍ പറയുന്നത്. കൂടാതെ, ഇന്റര്‍നെറ്റ് വേഗം കുറഞ്ഞതിനാല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റ് എടുക്കാന്‍ സാധിക്കാത്ത സ്ഥിതിയുമുണ്ട്.

Latest