Connect with us

Gulf

11 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഏര്‍പെടുത്തിയ യാത്രാ വിലക്ക് സഊദി പിന്‍വലിച്ചു; ഇന്ത്യക്കാര്‍ക്കുള്ള വിലക്ക് തുടരും

Published

|

Last Updated

ജിദ്ദ | കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് 11 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഏര്‍പെടുത്തിയ യാത്രാവിലക്ക് സൗദി അറേബ്യ പിന്‍വലിച്ചു. എന്നാല്‍ ക്വാറന്റൈന്‍ നടപടിക്രമങ്ങള്‍ തുടരുമെന്നും സഊധി വ്യക്തമാക്കി.

യുഎഇ, ജര്‍മ്മനി, യുഎസ്, അയര്‍ലന്‍ഡ്, ഇറ്റലി, പോര്‍ച്ചുഗല്‍, യുകെ, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഞായറാഴ്ച മുതല്‍ പ്രവേശനം അനുവദിക്കുമെന്ന് ആഭ്യന്തര മന്ത്രാലയ ഉറവിടത്തെ ഉദ്ധരിച്ച് സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ഇന്ത്യ ഉള്‍പ്പെടെ ഒന്‍പത് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കുള്ള വിലക്ക് തുടരും. 20 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് സഊദി നേരത്തെ വിലക്കേര്‍പ്പെടുത്തിയത്.

---- facebook comment plugin here -----

Latest