Connect with us

Covid19

രാജ്യത്ത് ഒന്നര മാസത്തിനിടെ ഏറ്റവും കുറഞ്ഞ കൊവിഡ് കേസ്‌

Published

|

Last Updated

ന്യൂഡല്‍ഹി | രണ്ടാം കൊവിഡ തരംഗത്തിന്റെ തീവ്രതയില്‍ നിന്ന് രാജ്യം കരകയറുന്നു. തുടര്‍ച്ചയായി അഞ്ചാം ദിനവും രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തില്‍ താഴെയാണ്. 24 മണിക്കൂറിനിടെ 1.73 ലക്ഷം പുതിയ കൊവിഡ് രോഗികളും 3,617 മരണങ്ങളുമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഒന്നര മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന കണക്കാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് ബാധിച്ച് ഒരു ദിവസം മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

രാജ്യത്തെ രോഗമുക്തി നിരക്ക് 90.8 ശതമാനമായി. ഒരാഴ്ച്ച കൊണ്ട് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണത്തില്‍ 35 ശതമാനം കുറവ് സംഭവിച്ചു. നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 23 ലക്ഷത്തോളം പേര്‍. അതിനിടെ, മഹാരാഷ്ട്രയില്‍ കൊവിഡ് വ്യാപനം കുറഞ്ഞെങ്കിലും നിയന്ത്രണങ്ങള്‍ രണ്ടാഴ്ച്ചത്തേക്ക് കൂടി നീട്ടി. എന്നാല്‍, പൊസിറ്റിവിറ്റി നിരക്ക് രണ്ട് ശതമാനത്തില്‍ താഴെ എത്തിയ ദില്ലിയില്‍ മെയ് 31 മുതല്‍ അണ്‍ലോക്ക് തുടങ്ങും. ദിവസ വേതന തൊഴിലാകള്‍ക്കാകും ദില്ലിയില്‍ ആദ്യ ഘട്ടത്തില്‍ ഇളവ് അനുവദിക്കുക. കേരളത്തില്‍ ലോക്ക്ഡൗണ്‍ പിന്‍വലിക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും.

 

 

Latest