Connect with us

Alappuzha

കായംകുളത്ത് വാഹനാപകടം: നാല് മരണം

Published

|

Last Updated

ഹരിപ്പാട് | ദേശീയപാതയിൽ ഹരിപ്പാട് നങ്ങ്യാർകുളങ്ങരക്ക് ക്ക് സമീപം ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാല് പേർ മരിച്ചു. നാലു പേർക്ക് പരുക്കേറ്റു. കായംകുളം  കുറ്റിത്തെരുവ് പുള്ളിക്കണക്ക് സ്വദേശികളായ ആയിഷ ഫാത്തിമ (25), മകൻ ബിലാൽ (അഞ്ച്), റിയാസ് (27),  കാർ ഓടിച്ചിരുന്ന കൊട്ടാരക്കര സ്വദേശി ഉണ്ണിക്കുട്ടൻ (20) എന്നിവരാണ് മരിച്ചത്. അൻഷാദ് (27), ഭാര്യ അജ്‌മി (23) എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ നില ഗുരുതരമാണ്. പുലർച്ചെ മൂന്ന് മണിയോടെ നങ്ങ്യാർകുളങ്ങര ജംഗ്ഷന് തെക്ക് കരീലക്കുളങ്ങര പോലീസ് സ്റ്റേഷന് സമീപമായിരുന്നു അപകടം.
കായംകുളത്ത് നിന്നും ആലപ്പുഴയിലേക്ക്  പോകുകയായിരുന്നു കാർ യാത്രികർ. ആറുപേരാണ് കാറിലുണ്ടായിരുന്നത്.  മൂന്നു പേർ തൽക്ഷണം  മരിച്ചു. ഒരാൾ ആശുപത്രിയിലെത്തിച്ച ശേഷമാണ് മരിച്ചത്.  ലോറിയിൽ ഉണ്ടായിരുന്ന രണ്ട് പേർക്കും പരുക്കുണ്ട്. പരുക്കേറ്റവരെ ആലപ്പുഴ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.