Connect with us

Gulf

ഐ സി എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും

Published

|

Last Updated

അബുദാബി | കേരള മുഖ്യമന്ത്രിയുടെ ആഹ്വാനമനുസരിച്ചു നോര്‍ക്ക റൂട്‌സ് ആവിഷ്‌കരിച്ച കെയര്‍ ഫോര്‍ കേരള പദ്ധതിയുടെ ഭാഗമായി ഐ സി എഫ് കേരളത്തില്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും. കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്‌സിജന്റെ വര്‍ധിച്ച തോതിലുള്ള ആവശ്യകത മനസിലാക്കിയാണ് മെഡിക്കല്‍ ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കുന്നതിന് സംഘടന മുന്നോട്ട് വന്നിരിക്കുന്നത്. കേരള ഗവണ്മെന്റിന്റെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളുടെ സഹകരണത്തോടെ സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ഏറ്റവും ഉചിതമായ സ്ഥലത്തു പ്ലാന്റ് സ്ഥാപിക്കുമെന്ന് ഐ സി എഫ് ഗള്‍ഫ് കൗണ്‍സില്‍ ഭാരവാഹികള്‍ അറിയിച്ചു.

ഇത് സംബന്ധമായി ഓണ്‍ലൈനില്‍ നടന്ന സംഗമത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ പദ്ധതി പ്രഖ്യാപിച്ചു. കേരള മുസ്ലിം ജമാഅത്ത് ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു.

കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മാന്‍ ഫൈസി വണ്ടൂര്‍, എസ് വൈ എസ് സംസ്ഥാന ഫൈനാന്‍സ് സെക്രട്ടറി മുഹമ്മദ് പറവൂര്‍, വൈസ് പ്രസിഡന്റ് അബ്ദുസലാം മുസ്ലിയാര്‍ ദേവര്‍ശോല, ഐ സി എഫ് ഭാരവാഹികളായ സയ്യിദ് അബ്ദുറഹ്മാന്‍ ആറ്റക്കോയ തങ്ങള്‍, സയ്യിദ് ഹബീബ് തങ്ങള്‍, മമ്പാട് അബ്ദുല്‍ അസീസ് സഖാഫി, നിസാര്‍ സഖാഫി, അലവി സഖാഫി തെഞ്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

---- facebook comment plugin here -----

Latest