Connect with us

Kerala

സുധാകരനെ ചൊല്ലി കെ പി സി സി ഓഫീസിന് മുമ്പില്‍ പ്രതിഷേധവും സംഘര്‍ഷവും

Published

|

Last Updated

തിരുവനന്തപുരം | തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താല്‍ യു ഡി എഫ് യോഗം നടക്കുന്നതിനിടെ കെ പി സി സി ഓഫീസിന് മുന്നില്‍ ഏതാനും യൂത്ത്‌കോണ്‍ഗ്രസുകാരുടെ പ്രതിഷേധം. ഗ്രൂപ്പ് രാഷ്ട്രീയം അവസാനിപ്പിക്കണമെന്നും കെ സുധാകരെ കെ പി സി സി പ്രസിഡന്റാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ഈരാറ്റുപേട്ടിയില്‍ നിന്നും പൂഞ്ഞാറില്‍ നിന്നുമെത്തിയ പ്രവര്‍ത്തകരാണ് പ്രതിഷേധച്ചത്. കെ സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷീക്കു എന്ന ഫ്‌ളക്‌സ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. എന്നാല്‍ പ്രതിഷേധം തുടരുന്നതിനിടെ സുധാകരന്റെ സ്റ്റാഫിലെ ചില ആളുകളെത്തി ഫ്‌ളകസ് പിടിച്ചുവാങ്ങി. പ്രതിഷേധക്കാരെ വിരട്ടിയോടിച്ചു. കെ സുധാകരനെ മോശമായി ചിത്രീകരിക്കാന്‍ എതിരാളികള്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമായാണ് ഇത്തരം പ്രതിഷേധമെന്നാണ് സ്റ്റാഫ് അംഗങ്ങള്‍ പറഞ്ഞത്. കെ സുധാകരന്‌
അനുകൂലമായുള്ള അന്തരീക്ഷം ഇല്ലാതാക്കാനാണ് ഇത്തരം പ്രതിഷേധം ഉപകരിക്കുകയെന്നും ഇവര്‍ പറഞ്ഞു. അന്ത്യത്തം നാടകീയ സംഭവങ്ങളാണ് കെ പി സി സി ആസ്ഥാനത്തുണ്ടായത്.

അതിനിടെ കെ പി സി സി അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുമെന്ന അറിയിച്ച മുല്ലപ്പള്ളി രാമചന്ദ്രന്‍ ഇന്നത്തെ യോഗത്തില്‍ പങ്കെടുക്കില്ല. ഹൈക്കമാന്‍ഡിനെ രാജിസന്നദ്ധത അറിയിച്ച സാഹചര്യത്തിലാണ് വിട്ടുനില്‍ക്കുന്നത്. താന്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് മുല്ലപ്പള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശനെ അറിയിച്ചു. സാങ്കേതിക അര്‍ത്ഥത്തില്‍ മാത്രമാണ് അധ്യക്ഷ സ്ഥാനത്ത് തുടരുന്നതെന്നാണ് മുല്ലപ്പള്ളിയുടെ പ്രതികരണം. പരാജയത്തിന്റെ പേരില്‍ തന്നെ ഒറ്റ തിരിഞ്ഞ് അക്രമിക്കുന്നതിലും മുല്ലപ്പള്ളിക്ക് അതൃപ്തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതിനിടെ ഇന്നത്തെ യു ഡി എഫ് യോഗം തിരഞ്ഞെടുപ്പ് പരാജയം വിശദമായി ചര്‍ച്ച ചെയ്യും. യു ഡി എഫ് കണ്‍വീനറായി കെ പി സി സി പ്രസിഡന്റ് വി ഡി സതീശനെ തിരഞ്ഞെടുത്തേക്കുമെന്നും റിപ്പോര്‍ട്ട്.

 

Latest