Connect with us

Kerala

പത്തനംതിട്ടയില്‍ വാഹനാപകടം: നാല് വയസുകാരന്‍ മരിച്ചു

Published

|

Last Updated

പത്തനംതിട്ട  പത്തനംതിട്ടില്‍ നിയന്ത്രണംവിട്ട കാര്‍ തലകീഴായി മറിഞ്ഞ് നാലു വയസുകാരന്‍ മരിച്ചു. കോട്ടയം കാര്‍ത്തികവിലാസം പ്രേംനിവാസില്‍ ബി എസ് എഫ് ജവാന്‍ പ്രേംകുമാറിന്റെ മകന്‍ കാര്‍ത്തിക്ദേവാ (അമ്പാടി – നാലര) ണ് മരിച്ചത്. കാര്‍ത്തിക്കിന്റെ അച്ഛന്റെ സഹോദരന്‍ രാജേഷായിരുന്നു വാഹനമോടിച്ചിരുന്നത്. പരുക്കേറ്റ രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുന്നേരമാണ് അപകടം. വി. കോട്ടയം ഇളപ്പുപാറ തട്ടക്കുന്ന് മുരുപ്പ് ഇറക്കത്തിലാണ് അപകടം. നിയന്ത്രണംവിട്ട കാര്‍ റോഡ് സൈഡിലെ കരിങ്കല്ലില്‍ ഇടിച്ച് മൂന്നുതവണ മറിയുകയായിരുന്നു.

 

 

---- facebook comment plugin here -----

Latest