Connect with us

National

കൊവിഡ് ബാധിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം കേന്ദ്ര സഹായം

Published

|

Last Updated

ന്യൂഡല്‍ഹി | കോവിഡ് ബാധിച്ച് ജീവന്‍ നഷ്ടപ്പെട്ട 67 മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജേണലിസ്റ്റ് വെല്‍ഫെയര്‍ സ്‌കീം പ്രകാരമാണ് ധനസഹായം അനുവദിക്കുക. 5 ലക്ഷം രൂപ വീതമാണ് ധനസഹായം.

കൊറോണയുടെ രണ്ടാം തരംഗത്തില്‍ മിക്ക പത്രപ്രവര്‍ത്തകരും പകര്‍ച്ചവ്യാധിയുടെ പിടിയിലായതായി വാര്‍ത്താവിതരണ മന്ത്രാലയം ചൂണ്ടിക്കാട്ടി. അവരില്‍ പലര്‍ക്കും ജീവന്‍ നഷ്ടപ്പെടുന്ന സ്ഥിതിയുമുണ്ടായി. ഈ സാഹഛര്യത്തില്‍ മരിച്ച മാധ്യമപ്രവര്‍ത്തകരുടെ കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് നേരത്തെ ആവശ്യമുയര്‍ന്നിരുന്നു. ഇതിന്റെ ഗൗരവം കണക്കിലെടുത്താണ് കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര തീരുമാനം.

ധനസഹായം ലഭിക്കുന്നതിന് മരിച്ചവരുടെ കുടുംബം അപേക്ഷ നല്‍കണം. ലഭിച്ച അപേക്ഷകള്‍ വേഗത്തിലാക്കാന്‍ ആഴ്ചതോറും ജെ ഡബ്ല്യു എസ് മീറ്റിംഗുകള്‍ ചേര്‍ന്ന് തീരുമാനമെടുക്കും.

Latest