Connect with us

Kerala

ഈ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് വിശ്വസിക്കാം: ദ്വീപ് നിവാസികളോട് അബ്ദുല്ലക്കുട്ടി

Published

|

Last Updated

കോഴിക്കോട്  | ലക്ഷദ്വീപ് വിഷയത്തില്‍ കേരളത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ അവഹേളിച്ച് ബി ജെ പി ദേശീയ ഉപാധ്യക്ഷന്‍ എ പി അബ്ദുല്ലക്കുട്ടി. കേരളക്കരയില്‍ നടക്കുന്നത് ദുഷ്പ്രചരണങ്ങണെന്നും കമ്മ്യൂണിസ്റ്റും, ലീഗും, ജിഹാദികളുമാണ് ഇപ്പോഴത്തെ പ്രചരണത്തിന് പിന്നിലെന്നും അബ്ദുല്ലക്കുട്ടി ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.

“മദ്യം, മാംസം ഇതിലൊന്നും യാതൊരു കഥയുമില്ല. മദ്യവും, ഗോവധ നിരോധനവും കോണ്‍ഗ്രസ് സര്‍ക്കാറിന്റെ കാലത്തെ കാര്യങ്ങളാണ്. അതിന്റെ പേരില്‍ ഇവര്‍ ഇന്ന് ബഹളം വെക്കുന്നതിന്റെ അര്‍ഥം മനസ്സിലാകുന്നില്ല. ദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് കേന്ദ്രമാക്കുമെന്നതാണ് മോദി ജീയുടെ സ്വപ്നം. അല്ലാഹുവിനെ സാക്ഷിയാക്കി ദ്വീപ് വാസികളോട് ഞാന്‍ പറയുന്നു, നിങ്ങള്‍ക്ക് ഈ പ്രസ്ഥാനത്തെ വിശ്വസിക്കാം. ഇവിടെ പ്രചരിപ്പിക്കുന്നതല്ല സത്യം. പൃഥ്വിരാജ് കാര്യങ്ങള്‍ പഠിച്ച് പ്രതികരിക്കണമായിരുന്നു,” അബ്ദുള്ളക്കുട്ടി പറഞ്ഞു.