Connect with us

Kerala

ലക്ഷദ്വീപ് കലക്ടര്‍ക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം

Published

|

Last Updated

കൊച്ചി | ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനവിരുദ്ധ നടപടികളെ ന്യായീകരിച്ച് കൊച്ചിയില്‍ വാര്‍ത്താസമ്മേളം നടത്താനെത്തിയ കലക്ടര്‍ അസ്‌കര്‍ അലിക്കെതിരെ ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം. കൊച്ചിയില്‍ പ്രസ്‌ക്ലബിനു മുന്നില്‍ ഡി വൈ എഫ് ഐ, എ ഐ വൈ എഫ് പ്രവര്‍ത്തകരും ഏതാനും ദ്വീപ് നിവാസികളുമാണ് അസ്‌കര്‍ അലിക്കെതിരെ കരിങ്കോടി വീശി. ഗോ ബാക്ക് വിളിച്ച് മുന്നോട്ട് ആഞ്ഞ പ്രവര്‍ത്തകരെ പോലീസ് ഏറെ പ്രയാസപ്പെട്ടാണ് തടഞ്ഞുനിര്‍ത്തിയത്. നിരവധി പ്രവര്‍ത്തകരാണ് പ്രതിഷേധത്തില്‍ പങ്കെടുത്തത്.

അതിനിടെ ലക്ഷദ്വീപിനെക്കുറിച്ച് പുറത്ത് വ്യാജപ്രചാരണങ്ങളാണ് നടക്കുന്നതെന്ന് കലക്ടര്‍ വാര്‍ഡത്താസമ്മേളനത്തില്‍ പറഞ്ഞു. ലക്ഷദ്വീപിലെ അനധികൃത കൈയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചത്. മദ്യവില്‍പ്പന ലൈസന്‍സ് വിനോദ സഞ്ചാര മേഖലയ്ക്ക് മാത്രമാണ്. ബീഫ് നിരോധിച്ചത് നയപരമായ തീരുമാനുമാണെന്നും കലക്ടര്‍ പറഞ്ഞു.

 

Latest