Connect with us

Kerala

കെ ബാബു എം എല്‍ എ കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവ്

Published

|

Last Updated

തിരുവനന്തപുരം | കോണ്‍ഗ്രസ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവായി കെ ബാബു എം എല്‍ എയെ തിരഞ്ഞെടുത്തു. എ പി അനില്‍ കുമാര്‍ എം എല്‍ എയാണ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി. അന്‍വര്‍ സാദത്ത് എം എല്‍ എയായിരിക്കും പാര്‍ട്ടി ചീഫ് വിപ്പ്. ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയാണ് ട്രഷറര്‍. ടി സിദ്ധീഖ്, എ വിന്‍സന്റ് എന്നിവരെ വിപ്പുമാരായും തിരഞ്ഞെടുത്തു. പട്ടികക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകാരം നല്‍കിയതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു.

യു ഡി എഫ് പാര്‍ലിമെന്ററി പാര്‍ട്ടി ഉപ നേതാവായി പി കെ കുഞ്ഞാലിക്കുട്ടിയെ നേരത്തെ തിരഞ്ഞെടുത്തിരുന്നു. പി സി വിഷ്ണുനാഥാണ് പാര്‍ലിമെന്ററി പാര്‍ട്ടി സെക്രട്ടറി. മോന്‍സ് ജോസഫ് ചീഫ് വിപ്പും അനൂപ് ജേക്കബ് ട്രഷററുമാണ്.

---- facebook comment plugin here -----

Latest