Connect with us

First Gear

ഡ്യുകാറ്റി മള്‍ട്ടിസ്ട്രാഡ 950 എസ് ജിപി വൈറ്റ് ഇന്ത്യന്‍ വിപണിയില്‍

Published

|

Last Updated

ന്യൂഡല്‍ഹി | ഇറ്റാലിയന്‍ ആഡംബര ബൈക്ക് നിര്‍മാതാക്കളായ ഡ്യുകാറ്റിയുടെ പുതിയ മോഡല്‍ ഇന്ത്യന്‍ വിപണിയിലെത്തി. കഴിഞ്ഞ ജൂലൈയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഇറക്കിയ മള്‍ട്ടിസ്ട്രാഡ 950 എസ് ജി പി വൈറ്റ് ആണ് രാജ്യത്തെത്തിച്ചത്. 15.69 ലക്ഷം രൂപയാണ് എക്‌സ് ഷോറൂം വില.

മള്‍ട്ടിസ്ട്രാഡ 950 എസിലെ ഡ്യുകാറ്റി റെഡ് വകഭേദം നേരത്തേ രാജ്യത്തെത്തിയിരുന്നു. 937 സിസി എല്‍- ട്വിന്‍ ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണുള്ളത്. 6 സ്പീഡ് ഗിയര്‍ ബോക്‌സ്, ക്വിക് ഷിഫ്റ്റര്‍ എന്നിവയുണ്ട്. 230 കിലോ ഗ്രാമാണ് ഭാരം.

സ്‌പോര്‍ട്, ടൂറിംഗ്, അര്‍ബന്‍, എന്‍ഡ്യുറോ എന്നീ റൈഡിംഗ് മോഡുകളാണുള്ളത്. ആലോയ്, സ്‌പോക്ഡ് വീലുകള്‍ തിരഞ്ഞെടുക്കാം. ട്രയംഫ് ടൈഗര്‍ 900 ജി ടിക്കും ബി എം ഡബ്ല്യു എഫ് 900 എക്‌സ് ആറിനും എതിരാളിയായാണ് ഡ്യുകാറ്റിയുടെ മള്‍ട്ടിസ്ട്രാഡ 950 വരുന്നത്.

---- facebook comment plugin here -----

Latest