Connect with us

National

ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കവെ മെഹുല്‍ ചോക്‌സി പിടിയില്‍

Published

|

Last Updated

ആന്റിഗ്വ | പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യപ്രതി വജ്രവ്യാപാരി മെഹുല്‍ ചോക്‌സി പിടയിയലായതായി റിപ്പോര്‍ട്ടുകള്‍. ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ഡൊമിനിക്കയില്‍ വെച്ചാണ് ഇയാള്‍ പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുള്‍. ബോട്ടിലാണ് ഇയാള്‍ ഡൊമിനിക്കയില്‍ എത്തിയത്. ലുക്കൗട്ട് നോട്ടീസ് നിലവിലുള്ളതിനാല്‍ ഡൊമിനിക പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ചോക്‌സിയെ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡക്ക് കൈമാറും.

2017-ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനു പിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വ ആന്‍ഡ് ബര്‍ബുഡയിലേക്ക് കടന്ന ചോക്സി, അവിടുത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു. ഇതിനിടെ കഴിഞ്ഞ ദിവസം മെഹുല്‍ ചോക്‌സിയെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ഞായറാഴ്ച വൈകുന്നേരം വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ഇയാളെ പിന്നീട് കാണാതായതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ആന്റിഗ്വയില്‍നിന്ന് ചോക്സിയെ കാണാതായതായി ജോണ്‍സണ്‍ പോയിന്റ് പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചോക്സിയുടെ പൗരത്വം റദ്ദാക്കണമെന്ന് ആന്റിഗ്വയ്ക്കു മേല്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇയാള്‍ ക്യൂബയിലേക്ക് കടക്കാന്‍ ശ്രമിച്ചതെന്നാണ് സൂചന. ക്യൂബയില്‍ ഇയാള്‍ക്ക് സ്വത്തുക്കളുണ്ട്.

Latest