Connect with us

Science

ജീന്‍ ചികിത്സയിലൂടെ അന്ധരോഗിക്ക് ഭാഗിക കാഴ്ച പുനഃസ്ഥാപിച്ച് ശാസ്ത്രജ്ഞര്‍

Published

|

Last Updated

പൂര്‍ണാന്ധതയിലേക്ക് നയിക്കുന്ന ന്യൂറോഡിജനറേറ്റീവ് നേത്രരോഗം ബാധിച്ചയാള്‍ക്ക് ജീന്‍ ചികിത്സയിലൂടെ ഭാഗിക കാഴ്ച പുനഃസ്ഥാപിച്ച് ശാസ്ത്രജ്ഞര്‍. റെറ്റിനിറ്റിസ് പിഗ്മെന്റോസ (retinitis pigmentosa) എന്ന രോഗം ബാധിച്ചയാള്‍ക്കാണ് കാഴ്ചാശേഷി വീണ്ടെടുത്തത്. ഒപ്‌ടോജെനറ്റിക് തെറാപ്പിയിലൂടെ ഒരു ന്യൂറോഡിജനറേറ്റീവ് രോഗത്തില്‍ നിന്ന് ഭാഗിക വിമുക്തി നേടുന്നത് ഇതാദ്യമായാണ്.

ചികിത്സ നടത്തിയ കണ്ണില്‍ കണ്ണട വെച്ച് വിവിധ വസ്തുക്കള്‍ തൊടുകയും കാണുകയും മനസ്സിലാക്കുകയും എണ്ണുകയും ചെയ്തിട്ടുണ്ട് ഈ രോഗി. പ്രകാശത്തിന്റെ ചില തരംഗങ്ങളോട് പ്രതികരിക്കാന്‍ ന്യൂറോണ്‍സിനെ മാറ്റുന്ന ജനിതക പരിഷ്‌കരണം ഉപയോഗിച്ചുള്ള ചികിത്സാ രീതിയാണ് ഒപ്‌ടോജനറ്റിക്. കുത്തിവെക്കുന്ന ഒപ്‌ടോജനറ്റിക് വൈറസും ലൈറ്റ് സ്റ്റിമുലേറ്റിംഗ് ഗോഗ്‌ളും തമ്മിലുള്ള സംയോജനമാണ് ഇതിലൂടെ സംഭവിക്കുന്നത്.

നേരത്തേ ഈ ചികിത്സാ രീതി മൃഗങ്ങളില്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രകാശത്തോട് എളുപ്പം പ്രതികരിക്കുന്ന ഒരു പ്രോട്ടീന്‍ ആണ് ശാസ്ത്രജ്ഞര്‍ ഇതിനായി ഉപയോഗിച്ചത്. മാത്രമല്ല കണ്ണുകളെ സംബന്ധിച്ചിടത്തോളം ഈ പ്രോട്ടീന്‍ പ്രയാസമുണ്ടാക്കുകയുമില്ല. നാഡീകേന്ദ്ര കോശങ്ങളിലേക്ക് പ്രോട്ടീനെ കടത്തിവിടാന്‍ ഒരു വൈറസിനെ ഉപയോഗിക്കുകയുമായിരുന്നു.

Latest