Connect with us

International

ഇറാനിലെ പെട്രോ കെമിക്കല്‍ കമ്പനിയില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

Published

|

Last Updated

അസലൂയ | ഇറാനിലെ ബുഷര്‍ പ്രവിശ്യയിലെ അസലൂയ പെട്രോകെമിക്കല്‍ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് പേര്‍ക്ക് പരുക്കേറ്റു. അല്‍ അറേബ്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. ഇറാനിലെ പ്രധാന പ്ലാന്റിലെ ഓക്‌സിജന്‍ പൈപ്പ്‌ലൈനിലാണ് സ്‌ഫോടനമുണ്ടായത്.

സ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ തീ സുരക്ഷാസേന നിയന്ത്രണ വിധേയമാക്കി. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Latest