Connect with us

Kerala

നഷ്ടം ആയിരം കോടി പിന്നിട്ടു; ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്ന് ബെവ്‌കോ എംഡി

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്തെ ബെവ്കോ ഔട്ട്‌ലെറ്റുകള്‍ അടഞ്ഞ് കിടക്കുന്നതിനാല്‍ നഷ്ടം ആയിരം കോടി പിന്നിട്ടുവെന്ന് എംഡി യോഗേഷ് ഗുപ്ത. നഷ്ടം പെരുകുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ ഉടന്‍ ഔട്ട്‌ലെറ്റുകള്‍ തുറക്കണമെന്നു എംഡി സര്‍ക്കാരിനെ അറിയിച്ചു.ലോക്ക്ഡൗണ്‍ കഴിഞ്ഞ് ഉടന്‍ തന്നെ ഔട്ട് ലെറ്റുകള്‍ തുറന്നില്ലെങ്കില്‍ കടവാടക, ജീവനക്കാരുടെ ശമ്പളം എന്നീ ഇനത്തില്‍ സര്‍ക്കാര്‍ സഹായിക്കേണ്ടി വരും. ഈ സാഹചര്യം ഒഴിവാക്കാനാണ് ലോക്ക്ഡൗണ്‍ കഴിയുമ്പോള്‍ തന്നെ ഔട്ട്ലെറ്റ് തുറക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ബാറുകളും ബെവ്കോ ഔട്ട്ലെറ്റുകളും ഏപ്രില്‍ 27 മുതല്‍ അടഞ്ഞു കിടക്കുകയാണ്. നിലവില്‍ ആയിരം കോടിയോളമാണ് ബെവ്കോയുടെ നഷ്ടമെന്ന് കണക്കാക്കുന്നു.

ഓണ്‍ലൈന്‍ വഴി മദ്യംവിതരണം ചെയ്യാനുള്ള പദ്ധതിയില്‍നിന്നും സര്‍ക്കാര്‍ പിന്‍മാറിയിരുന്നു. ഈ സന്ദര്‍ഭത്തിലാണ് വീണ്ടും ഔട്ട് ലെറ്റുകള്‍ തുറക്കണെന്ന ആവശ്യം ബെവ്കോ എംഡി ഉന്നയിച്ചത്. അതേ സമയം കൂടിയാലോചനകള്‍ക്കു ശേഷം മാത്രമേ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് കൈക്കൊള്ളുകയുള്ളു എന്നാണ് അറിയുന്നത്.

---- facebook comment plugin here -----

Latest