Connect with us

National

പ്രതിഷേധങ്ങള്‍ക്ക് പുല്ലുവില; ലക്ഷദ്വീപില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍

Published

|

Last Updated

കവരത്തി | വ്യാപകമായ പ്രതിഷേധങ്ങളെ അവഗണിച്ച് ലക്ഷദ്വീപില്‍ പുതിയ നടപടികളുമായി അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍. ദ്വീപിലെ എയര്‍ ആംബുലന്‍സ് സംവിധാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ളതാണ് പുതിയ ഉത്തരവ്.
വിദഗ്ധ ചികിത്സക്കായി എയര്‍ ആംബുലന്‍സില്‍ മാറ്റേണ്ട രോഗികളുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മെഡിക്കല്‍ ഡയറക്ടര്‍ നാലംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ അനുമതി ഇല്ലെങ്കില്‍ രോഗികളെ കപ്പല്‍ മാര്‍ഗം മാത്രമേ മാറ്റാന്‍ സാധിക്കുകയുള്ളൂ.

നേരത്തെ അതാത് ദ്വീപുകളിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് എയര്‍ ആംബുലന്‍സിന്അനുമതി നല്‍കാന്‍ അധികാരമുണ്ടായിരുന്നു. വിവിധ വകുപ്പുകളിലെ കാര്യക്ഷമതയില്ലാത്ത ജീവനക്കാര്‍ക്കെതിരേ നടപടിയെടുക്കാനുള്ള ഉത്തരവും പുറത്തിറക്കിയിട്ടുണ്ട്.

Latest