Connect with us

Covid19

ഇന്ത്യയിലെ ഇന്തോനേഷ്യന്‍ നയതന്ത്ര പ്രതിനിധി ഫെര്‍ഡി പിയെ കൊവിഡ് ബാധിച്ച് മരിച്ചു

Published

|

Last Updated

ജക്കാര്‍ത്ത | ഇന്ത്യയിലെ ഇന്തോനേഷ്യന്‍ നയതന്ത്ര പ്രതിനിധിയും മിഷന്‍ ഇന്‍ ഇന്ത്യയുടെ ഇന്തോനീഷ്യന്‍ ഡെപ്യൂട്ടി ചീഫുമായ ഫെര്‍ഡി പിയെ കൊവിഡ് ബാധിച്ച് മരിച്ചു. ജക്കാര്‍ത്തയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഡല്‍ഹിയില്‍ വച്ച് കൊവിഡ് സ്ഥിരീകരിച്ച അദ്ദേഹത്തെ ഇവിടുത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും നില വഷളായതിനെ തുടര്‍ന്ന് ഏപ്രില്‍ 27ന് ജക്കാര്‍ത്തയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

2020 ഡിസംബറില്‍ ഹൈദരാബാദിലെ ഭാരത് ബയോടെക്, ബയോളജിക്കല്‍ ഇ എന്നീ ബയോടെക് കമ്പനികള്‍ സന്ദര്‍ശിച്ച 64 വിദേശ നയതന്ത്ര പ്രതിനിധികളുടെ സംഘത്തില്‍ അംഗമായിരുന്നു പിയെ. കൊവിഡ് വാക്‌സീന്‍ സമയബന്ധിതമായി തയാറാകുമെന്ന് ശുഭപ്രതീക്ഷയുള്ളതായി സന്ദര്‍ശനത്തിന് ശേഷം അദ്ദേഹം പറഞ്ഞിരുന്നു. പിയെയുടെ വേര്‍പാടില്‍ ഇന്തോനേഷ്യന്‍ എംബസിയും ഇന്ത്യയിലെ മുന്‍ ഇന്തോനേഷ്യന്‍ നയതന്ത്ര പ്രതിനിധി സിദ്ധാര്‍ഥോ സുറോഡിപ്യുറോയും അനുശോചനം രേഖപ്പെടുത്തി.