Connect with us

Kerala

കൊവിഡ്: പ്രതിരോധ ഉത്പന്നങ്ങള്‍ക്ക്‌ വിലനിയന്ത്രണം ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് പരിശോധന നടത്തും

Published

|

Last Updated

തിരുവനന്തപുരം | കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക്‌ അമിതവില ഈടാക്കുന്നവര്‍ക്ക് മേല്‍ ഇനി പിടിവീഴും. അമിത വില ഈടാക്കുന്നത് കണ്ടെത്തുന്നതിനായി എല്ലാ ജില്ലകളിലും സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസിന്റെ പ്രത്യേക വിഭാഗത്തെ ചുമതലപ്പെടുത്തിയതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കൊവിഡ് പ്രതിരോധ ഉത്പന്നങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നിശ്ചയിച്ച വില തന്നെയാണോ ഈടാക്കുന്നതെന്നാണ് പ്രത്യേക വിഭാഗം പരിശോധിക്കുക.

എല്ലാ ജില്ലകളിലെയും മെഡിക്കല്‍ സ്റ്റോറുകള്‍ അടക്കമുളള സ്ഥാപനങ്ങളില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും. ഉത്പന്നങ്ങള്‍ക്ക്‌ അമിതവില ഈടാക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നിര്‍ദേശം .

പിപിഇ കിറ്റ് 273 രൂപ, എന്‍95 മാസ്‌ക് 22 രൂപ, ട്രിപ്പിള്‍ ലെയര്‍ മാസ്‌ക്3.90 രൂപ, പരിശോധന ഗ്ലൗസ് 5.75 രൂപ, ഫെയ്‌സ് ഷീല്‍ഡ് 21 രൂപ, സാനിറ്റൈസര്‍(500മില്ലി) 192 രൂപ എന്നിങ്ങനെയാണ് സര്‍ക്കാര്‍ നിശ്ചയിച്ച വില.

Latest