Connect with us

Kerala

സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറഞ്ഞില്ല; ദേവികുളം എം എല്‍ എ. എ രാജ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം

Published

|

Last Updated

തിരുവനന്തപുരം | ദേവികുളം എം എല്‍ എ. എ രാജ സത്യപ്രതിജ്ഞ ചെയ്തതില്‍ പിഴവ് കണ്ടെത്തി. ഇതേ തുടര്‍ന്ന് അദ്ദേഹത്തിന് വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടിവരും. കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തപ്പോള്‍ സഗൗരവമെന്നോ ദൈവനാമത്തിലെന്നോ പറയാതിരുന്നതാണ് പ്രശ്‌നമായത്. തമിഴിലായിരുന്നു രാജയുടെ സത്യപ്രതിജ്ഞ. നിയമവകുപ്പ് പ്രതിജ്ഞ തര്‍ജമ ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇതെന്നാണ് വിവരം.

ആദ്യ സത്യപ്രതിജ്ഞ പ്രോടേം സ്പീക്കര്‍ പി ടി എ റഹീമിന് മുമ്പാകെ ആയിരുന്നു. ഇനി സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട എം ബി രാജേഷിന് മുമ്പാകെയാണ് രാജ സത്യപ്രതിജ്ഞ ചെയ്യേണ്ടത്.

Latest