Kerala
വി കെ ശ്രീകണ്ഠന്‍ പാലക്കാട് ഡി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു

പാലക്കാട് | വി കെ ശ്രീകണ്ഠന്‍ എം പി പാലക്കാട് ഡി സി സി പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. കോണ്‍ഗ്രസ് താത്കാലിക അധ്യക്ഷ സോണിയാ ഗാന്ധിക്കും കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും അദ്ദേഹം രാജിക്കത്ത് അയച്ചു. രാജി കാരണം വ്യക്തമാക്കിയിട്ടില്ല. രാജി സാങ്കേതികത്വം മാത്രമാണെന്നും ജില്ലയിലെ പാര്‍ട്ടിയുടെ നേതൃനിരയില്‍ ഉണ്ടാകുമെന്നുമാണ് ശ്രീകണ്ഠന്റെ പ്രതികരണം.
നേരത്തെ പാലക്കാട് കോണ്‍ഗ്രസില്‍ വിഭാഗീയത ശക്തമായിരുന്നു. ഒരു വിഭാഗം പ്രവര്‍ത്തകര്‍ എ വി ഗോപിനാഥിനെ ഡി സി സി പ്രസിന്റ് സ്ഥാനത്തേക്ക് കൊണ്ടുവരാന്‍ കരുക്കങ്ങള്‍ തുടങ്ങിയിരുന്നു. തിരഞ്ഞെടുപ്പിന് തൊട്ട്മുമ്പ് പാര്‍ട്ടി വിടാന്‍ ഒരുങ്ങിയ ഗോപിനാഥിനെ ഉമ്മന്‍ചാണ്ടിയും മറ്റും ഇടപെട്ട് പിടിച്ചുനിര്‍ത്തുകയായിരുന്നു. എ വി ഗോപിനാഥന് പല വാഗ്ദാനവും നല്‍കിയാണ് പിടിച്ച് നിര്‍ത്തിയതെന്നും ആരോപണങ്ങളുണ്ടായിരുന്നു. വി കെ ശ്രീകണ്ഠനുമായി അത്ര സ്വരചേര്‍ച്ചയിലല്ല എ വി ഗോപിനാഥ്. ശ്രീകണ്ഠന്‍ രാജിവെച്ച പുതിയ സാഹചര്യത്തില്‍ എ വി ഗോപിനാഥിനേയോ, അദ്ദേഹത്തിന്റെ അടുപ്പക്കാരില്‍ ആരെയെങ്കിലോ ഡി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് നിയമിക്കുകമോയെന്ന് വ്യക്തമല്ല.