Kerala
മന്ത്രിസഭാ യോഗം ഇന്ന്: ലോക്ക്ഡൗണ്‍ പിന്‍വലിക്കല്‍ ചര്‍ച്ചയാകും

തിരുവനന്തപുരം | എം എല്‍ എമാരുടെ സത്യപ്രതിജ്ഞയും സ്പീക്കര്‍ തിരഞ്ഞെടുപ്പിനും ശേഷമുള്ള സംസ്ഥാന മന്ത്രിസഭാ യോഗം ഇന്ന്. രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ നയപ്രഖ്യാപനം വെള്ളിയാഴ്ച ഗവര്‍ണര്‍ പ്രഖ്യാപിക്കാനിരിക്കെ ഇതിന്റെ കരടിന് യോഗം അംഗീകാരം നല്‍കും. കൂടാതെ സംസ്ഥാനത്തെ ലോക്ക്ഡൗണ്‍ ഈ മാസം അവസാനത്തോടെ പൂര്‍ത്തിയാകുകയാണ്. ഇത് നീട്ടണോ, പിന്‍വലിക്കണോ എന്ന കാര്യം മന്ത്രിസഭ ചര്‍ച്ച ചെയ്യും.
വാക്‌സീന്‍ വിതരണം കാര്യക്ഷമമാക്കാനുളള നടപടികളും മന്ത്രിസഭായോഗത്തില്‍ ചര്‍ച്ചക്ക് വരും. ലാക്ഡൗണ്‍ പിന്‍വലിച്ചാല്‍ മദ്യശാലകള്‍ തുറക്കണോ വേണ്ടയോ എന്നത് സംബന്ധിച്ചും തീരുമാനം വരും.
---- facebook comment plugin here -----