Kerala
കോഴിക്കോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍നിന്നും ഷോക്കേറ്റ് സ്ത്രീ മരിച്ചു

കോഴിക്കോട് | പുതിയറയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് സ്ത്രീ മരിച്ചു. പടന്നയില്‍ പത്മാവതിയാണ് മരിച്ചത്. വൈദ്യുതി കമ്പി പൊട്ടി വീണത് കെഎസ്ഇബിയെ അറിയിച്ചിട്ടും മാറ്റാതിരുന്നതാണ് അപകടത്തിനിടയാക്കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
വീടിന് സമീപത്തെ പറമ്പിലെ വെള്ളക്കെട്ടിലേക്ക് പൊട്ടി വീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റാണ് അപകടം. പത്മാവതി വളര്‍ത്തുന്ന എരുമക്ക് വെള്ളം നല്‍കാന്‍ പോകുന്നതിനിടെയാണ് ഷോക്കേറ്റത് . ഏറെ നേരം കഴിഞ്ഞിട്ടും പത്മാവതി തിരിച്ച് വരാത്തതിനെ തുടര്‍ന്ന് അന്വേഷിച്ച് ചെന്നപ്പോളാണ് മരിച്ച് കിടക്കുന്നത് കണ്ടത്.
അതേ സമയം ലൈന്‍ പൊട്ടി വീണ വിവരം അയല്‍വീട്ടുകാര്‍ അറിയിച്ചിട്ടും കെഎസ്ഇബി അധികൃതര്‍ എത്തി പ്രശ്‌നം പരിഹരിക്കാത്തതാണ് പത്മാവതിക്ക് ഷോക്കേല്‍ക്കാന്‍ കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു