Education
അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാലയുടെ അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും
തിരുവനന്തപുരം | എ പി ജെ അബ്ദുല്‍ കലാം സാങ്കേതിക ശാസ്ത്ര സര്‍വകലാശാലയുടെ എല്ലാ കോഴ്സുകളുടെയും അവസാന സെമസ്റ്റര്‍ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തും. ഇതുമായി ബന്ധപ്പെട്ട സിന്‍ഡിക്കേറ്റ് അക്കാദമിക്, പരീക്ഷാ ഉപ സമിതികളുടെ നിര്‍ദേശം വൈസ് ചാന്‍സലര്‍ അംഗീകരിച്ചു.
ജൂണ്‍ 22 മുതല്‍ 30 വരെയാണ് പരീക്ഷകള്‍. വിദ്യാര്‍ഥികള്‍ക്ക് അവരുടെ വീടുകളില്‍ ഇരുന്നുകൊണ്ടു തന്നെ പരീക്ഷയെഴുതാം. പരീക്ഷാ നടത്തിപ്പിനെ സംബന്ധിച്ച വിശദമായ മാര്‍ഗരേഖകള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.
---- facebook comment plugin here -----