Connect with us

Kerala

ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിക്കണം; അമിത് ഷാക്ക് കത്തയച്ച് വി ഡി സതീശന്‍

Published

|

Last Updated

തിരുവനന്തപുരം | ലക്ഷദ്വീപിന്റെ സമാധാനവും സൈ്വരജീവിതവും കെടുത്തുന്ന നടപടികള്‍ സ്വീകരിക്കുന്ന അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് സംസ്ഥാന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ കത്ത്. ജില്ലാ പഞ്ചായത്തിന്റെ അധികാരം വെട്ടിക്കുറച്ചതും കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതില്‍ വന്ന വീഴ്ചയുമുള്‍പ്പെടെ ദ്വീപില്‍ വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് കത്തില്‍ പറയുന്നു.

അഡ്മിനിസ്‌ട്രേറ്റര്‍ നടപ്പാക്കുന്നത് സംഘ്പരിവാര്‍ അജണ്ടയാണെന്നും ഇത്തരം ജനാധിപത്യ വിരുദ്ധ നടപടികള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Latest