Connect with us

Kerala

ഈ മാസം 13-ാം തവണയും ഇന്ധന വില കൂട്ടി

Published

|

Last Updated

തിരുവനന്തപുരം | രാജ്യത്ത് എണ്ണക്കമ്പനികളുടെ കൊള്ള തുടരുന്നു. പെട്രോളിന് 23 പൈസസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 95 രൂപ 49 പൈസയും ഡീസലിന് 90 രൂപ 63 പൈസയുമാണ് വില. ഈ മാസം പതിമൂന്നാം തവണയാണ് ഇന്ധനവില കൂട്ടുന്നത്. ഓരോ ദിവസവും വില എണ്ണക്കമ്പനികള്‍ കൂട്ടിയിട്ടും കേന്ദ്ര ഭരണകൂടം ഒരിടപെടല്‍ പോലും നടത്തുന്നില്ലെന്നത് ശ്രദ്ധേയമാണ്. ഭരണകൂടത്തിന്റെ മൗനാനുവാദത്തില്‍ രാജ്യത്തെ ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരെ കാര്യമായ പ്രതിഷേധങ്ങള്‍ ഉയരുന്നില്ലെന്നും ആശങ്ക ഏറ്റുന്നതാണ്.

 

 

Latest