National
കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസ്: ട്വിറ്ററിന്റെ ഓഫീസില്‍ പോലീസ് അന്വേഷണം

ന്യൂഡല്‍ഹി | കോണ്‍ഗ്രസ് ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസില്‍ പോലീസ് അന്വേഷണം.ഡല്‍ഹിയിലെ ഗുരുഗ്രാമിലേയും ലഡോ സരായിലേയും ഓഫീസിലാണ് പോലീസ് സംഘം എത്തിയത്. കേസുമായി ബന്ധപ്പെട്ട വിവര ശേഖരണത്തിനാണ് ട്വിറ്ററിന്റെ ഓഫീസിലെത്തിയതെന്നാണ് പോലീസ് വിശദീകരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ടൂള്‍ കിറ്റ് ഉണ്ടാക്കിയെന്ന ബിജെപി വക്താവും പാര്‍ട്ടി ഐടി സെല്‍ തലവനുമായ സാംബിത് പത്രയുടെ ആരോപണമാണ് കേസിന് ആധാരം. ട്വിറ്ററിലൂടെയാണ് സാംബിത് പത്ര ആരോപണം ഉന്നയിച്ചത്. സാംബിത് പത്ര ട്വീറ്റിനൊപ്പം പങ്കുവെച്ച രേഖകള്‍ക്ക് മാനിപുലേറ്റഡ് മീഡിയ എന്ന ടാഗ് നല്‍കി. ഇതില്‍ വിശദീകരണം തേടിയാണ് ഡല്‍ഹി പോലീസ് ട്വിറ്റര്‍ ഓഫീസിലെത്തിയത് എന്നാണ് അറിയുന്നത്.
---- facebook comment plugin here -----