National
ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനിറങ്ങിയയാളെ മര്‍ദിച്ച കലക്ടര്‍ക്കെതിരെ നടപടി

റായ്പുര്‍ | ഛത്തീസ്ഗഢില്‍ ലോക്ക്ഡൗണിനിടെ മരുന്നു വാങ്ങാനായി പുറത്തിറങ്ങിയ യുവാവിനെ മര്‍ദിച്ച ജില്ലാ കലക്ടര്‍ക്കെതിരെ നടപടി. സൂരജ്പുര്‍ ജില്ലാ കലക്ടര്‍ രണ്‍ബീര്‍ ശര്‍മയെ പദവിയില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ നീക്കി. യുവാവിനോടും കുടുംബത്തിനോടും ക്ഷമ ചോദിക്കുന്നതായി മുഖ്യമന്ത്രി ഭൂപേഷ് ബാഗല്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ലോക്ക്ഡൗണിനിടെ മരുന്ന് വാങ്ങാനിറങ്ങിയ യുവാവിനെ കലക്ടര്‍ മുഖത്തടിച്ചത്. യുവാവിന്റെ ഫോണ്‍ വാങ്ങി നിലത്തെറിയുകയും ചെയ്തു. മരുന്നിന്റെ കുറിപ്പ് കാണിച്ചിട്ടും ഗൗനിക്കാതിരുന്ന കലക്ടര്‍ യുവാവിനെ അറസ്റ്റ് ചെയ്യാനും പോലീസിന് നിര്‍ദേശം നല്‍കി. നേരത്തെ അഴിമതിക്കേസില്‍ നടപടി നേരിട്ട ഉദ്യോഗസ്ഥനാണ് രണ്‍ബീര്‍ ശര്‍മ.
---- facebook comment plugin here -----