Connect with us

Covid19

ഗ്രൂപ്പിസം പാര്‍ട്ടിക്ക് വിനാശകരമായി; വി ഡി സതീശനെ പ്രതിപക്ഷ നേതാവാക്കിയത് നല്ല തുടക്കം: വി എം സുധീരന്‍

Published

|

Last Updated

തിരുവനന്തപുരം | പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പിസം ഇല്ലാതാക്കാനുള്ള നല്ല തുടക്കമാണ് വി ഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത നടപടിയെന്ന് വി എം സുധീരന്‍. പ്രവര്‍ത്തകര്‍ ഒറ്റക്കെട്ടായി ഗ്രൂപ്പിസത്തെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. ആന്റണിയുടെയും കരുണാകരന്റെയും കാലത്ത് ഗ്രൂപ്പ് പ്രവര്‍ത്തനം പാര്‍ട്ടിക്ക് ദോഷകരമായിരുന്നില്ല. എന്നാല്‍ പിന്നീടത് ഗ്രൂപ്പ് തീവ്രവാദമായി രൂപാന്തരപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ പോലും കഴിവുള്ളവര്‍ ഗ്രൂപ്പിസം മൂലം പിന്തള്ളപ്പെട്ടു.

പാര്‍ട്ടിയില്‍ സമ്പൂര്‍ണ അഴിച്ചുപണി ആവശ്യമാണെന്നും അതേസമയം, ആരെയും ഉപദ്രവിച്ചു കൊണ്ടാവരുത് മാറ്റമെന്നും സുധീരന്‍ പറഞ്ഞു.

Latest