Connect with us

Kerala

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ്; രോഗം സ്ഥിരീകരിച്ചത് വയനാട്ടുകാരന്

Published

|

Last Updated

വയനാട് | സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി ബ്ലാക്ക് ഫംഗസ് സ്ഥിരീകരിച്ചു. വയനാട് ജില്ലക്കാരനാണ് രോഗം പിടിപെട്ടത്. ബെംഗളൂരുവില്‍ ജോലിചെയ്യുന്ന യുവാവിന് കര്‍ണാടകയില്‍ വച്ചാണ് രോഗം സ്ഥിരീകരിച്ചത്. ഇന്ന് രാവിലെ മാനന്തവാടി ജില്ലാ ആശുപത്രിയിലെ പ്രാഥമിക പരിശോധനകള്‍ക്കു ശേഷം ഇയാളെ വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. നിലവില്‍ രോഗിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഇതോടെ കോഴിക്കോട് ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം ഇതോടെ 11 ആയി.

Latest