Kerala
വി ഡി സതീശന്‍ പ്രതിപക്ഷ നേതാവായത് കൂടിയാലോചനകള്‍ക്കൊടുവില്‍: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം | എല്ലാ നേതാക്കളുമായി കൂടിയാലോചിച്ച ശേഷമാണ് വിഡി സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തതെന്ന് ഉമ്മന്‍ ചാണ്ടി. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക് പല പേരുകള്‍ വന്നത് പാര്‍ട്ടിയില്‍ ജനാധിപത്യ വ്യവസ്ഥ നിലനില്‍ക്കുന്നത് കൊണ്ടാണ്. അതിന്റെ അടിസ്ഥാനത്തിലാണ് താനുള്‍പ്പടെ പേരുകള്‍ ഉയര്‍ന്നുവന്നത്. പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച് കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒചുവില്‍ ഇന്നലെയാണ് വി ഡി സതീശനെ പ്രതിപക്ഷനേതാവായി ഹൈക്കമാന്‍ഡ് പ്രഖ്യാപനം ഉണ്ടായത്. ഹൈക്കമാന്‍ഡ് പ്രതിനിധിയായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്.
പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന്‍ ഇന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി ചര്‍ച്ച നടത്തി.
---- facebook comment plugin here -----