Kerala
വണ്ടാനം മെഡിക്കല്‍ കോളജില്‍ കൊവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ ആഭരണങ്ങള്‍ കാണാതായതായി പരാതി

ആലപ്പുഴ | കൊവിഡ് ബാധിച്ച് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ച സ്ത്രീയുടെ മൃതദേഹത്തില്‍ നിന്ന് ആഭരണങ്ങള്‍ കാണാതായതായി പരാതി. ബന്ധുക്കള്‍ ഇത് സംബന്ധിച്ച് പോലീസിലും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. സംഭവത്തില്‍ ആഭ്യന്തര അന്വേഷണം തുടങ്ങിയതായി ആശുപത്രി സൂപ്രണ്ട് ഡോ.രാംലാല്‍ അറിയിച്ചു.
വെള്ളിയാഴ്ച ഉച്ചയോടെ മരിച്ച ഹരിപ്പാട് പള്ളിപ്പാട് സ്വദേശിനി വത്സലാകുമാരിയുടെ ആറര പവന്റെ ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ആശുപത്രി ജീവനക്കാര്‍ മൃതദേഹം വിട്ടുനല്‍കുമ്പോള്‍ ഇതേപ്പറ്റി കൃത്യമായ മറുപടി നല്‍കിയില്ല എന്ന് ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ നിരവധി പേര്‍ സമാന പരാതിയുമായി അധികൃതരെ സമീപിച്ചതായാണ് അറിയുന്നത്.
---- facebook comment plugin here -----