Connect with us

Kerala

മുംബൈ ബാര്‍ജ് ദുരന്തം: ഒരു മലയാളി കൂടി മരിച്ചു

Published

|

Last Updated

മുംബൈ | ടൗട്ടെ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ തീരത്ത് ബാര്‍ജുകള്‍ മുങ്ങിയുണ്ടായ അപകടത്തില്‍ ഒരു മലയാളി കൂടി മരിച്ചു. പാലക്കാട് തോലനൂര്‍ സ്വദേശി സുരേഷ് കുമാര്‍ (43) ആണ് മരിച്ചത്. ഇതോടെ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം ആറായി.

പി 305 ബാര്‍ജില്‍ മാത്യൂസ് അസോസിയേറ്റ് കോണ്‍ട്രാക്ട് കമ്പനിയിലെ പ്രൊജക്ട് മാനേജരാണ് സുരേഷ് കുമാര്‍. സുരേഷ് കുമാറിന്റെ സംസ്‌കാരും നാളെ മുംബൈയില്‍ നടത്തും.

ടൗട്ടേ ചുഴലിക്കാറ്റിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് ബാര്‍ജുകള്‍ അപകടത്തില്‍പെട്ടത്. അപടത്തില്‍ പെട്ട പി 305 ബാര്‍ജില്‍ 30 മലയാളികളാണ് ഉണ്ടായിരുന്നത്. ഇവരില്‍ 22 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ആറ് പേരുടെ മൃതദേഹം കണ്ടെത്തി. രണ്ട് പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

ഒഎന്‍ജിസിയുടെ ബാര്‍ജുകളാണ് അഫകടത്തില്‍പെട്ടത്. ബാര്‍ജുകളില്‍ 261 തൊഴിലാളികള്‍ ഉണ്ടായിരുന്നുവെന്നും 186 പേരെ രക്ഷപ്പെടുത്തിയെന്നും ഒഎന്‍ജിസി അറിയിച്ചു. 51 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

---- facebook comment plugin here -----

Latest