Connect with us

Kerala

കുഴല്‍പ്പണക്കേസ്: അന്വേഷണം ബി ജെ പി സംസ്ഥാന നേതൃത്വത്തിലേക്ക്

Published

|

Last Updated

തിരുവനന്തപുരം |  കൊടകര കുഴല്‍പ്പണക്കേസുമായി ബന്ധപ്പെട്ട് ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഗണേശിനേയും ഓഫീസ് സെക്രട്ടറി ഗിരീഷിനേയും അന്വേഷണസംഘം നാളെ ചോദ്യം ചെയ്യും. തൃശൂരില്‍ വെച്ചാണ് ചോദ്യം ചെയ്യല്‍. തൃശൂരിലെ ബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ ആര്‍ ഹരി, ജില്ലാ ട്രഷറര്‍ സുജയ് സേനന്‍, ആര്‍ എസ് എസ് മേഖലാ സെക്രട്ടറി കാശിനാഥന്‍ എന്നിവരെ ശനിയാഴ്ച ചോദ്യം ചെയ്യുമെന്ന് അന്വേഷണ സംഘം അറിയിച്ചിരുന്നു.

മൂന്ന് പേര്‍ക്കും കുഴല്‍പ്പണം തട്ടിയ സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന. നേരത്തെ കാറിലുണ്ടായിരുന്നത് മൂന്നരക്കോടി രൂപയാണെന്ന് യുവമോര്‍ച്ച മുന്‍ ട്രഷറര്‍ സുനില്‍ നായിക്ക്, ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ധര്‍മരാജ് എന്നിവര്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഇരുവരെയും പോലീസ് ചോദ്യം ചെയ്തിരുന്നു. ബിസിനസുമായി ബന്ധപ്പെട്ട് സുനില്‍ നായിക്ക് നല്‍കിയ പണമാണ് ഇതെന്നായിരുന്നു ധര്‍മരാജ് പോലീസിനോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തെളിയിക്കുന്ന രേഖകള്‍ ഇതുവരെയും എത്തിച്ചിട്ടില്ല.
കേസില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെന്നാണ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ പറയുന്നത്. എന്നാല്‍ പോലീസ് നല്‍കുന്ന സൂചന ബി ജെ പിയുടെ ഉന്നതര്‍ക്ക് കേസില്‍ ബന്ധമുണ്ടെന്നാണ്.

 

 

Latest