Ongoing News
മുംബൈ ബാർജ് അപകടത്തിൽ കാണാതായവരിൽ പത്തനംതിട്ട സ്വദേശിയും
പത്തനംതിട്ട | മുംബൈ ബാർജ് അപകടത്തിൽ കാണാതായവരിൽ പത്തനംതിട്ട പള്ളിക്കൽ സ്വദേശിയും. അടൂർ പള്ളിക്കൽ പഴകുളം പടിഞ്ഞാറ് വി വി വില്ലയിൽ സുരേന്ദ്രൻ- ജയശ്രീ ദമ്പതികളുടെ മകൻ വിവേക് സുരേന്ദ്രൻ (32)നെയാണ് കാണാതായത്.
അവിടെ സേഫ്റ്റി ഓഫീസർ ആയി ജോലി നോക്കുകയായിരുന്നു. ദുബായിൽ ജോലി ചെയ്യുന്ന വിവേകിന്റെ സഹോദരൻ വിശാൽ ഇന്നോ നാളെയോ മുംബൈയിൽ എത്തും.
തിരച്ചിലിൽ കണ്ടെത്തി തിരിച്ചറിയാത്ത മൃതദേഹങ്ങൾ പരിശോധിച്ച ശേഷമേ സ്ഥിരീകരണം ഉണ്ടാകൂ.
---- facebook comment plugin here -----


