National
രാജ്യത്ത് ബ്ലാക് ഫംഗസ് സ്ഥിരീകരിച്ചത് 8,848 പേര്‍ക്ക്; മനുന്നുകള്‍ അയച്ചതായി കേന്ദ്രം

ന്യൂഡല്‍ഹി | രാജ്യത്ത് ഇതുവരെ ഒന്‍പതിനായിരത്തോളം പേര്‍ക്ക് മ്യൂകോര്‍മൈക്കോസിസ് അഥവാ ബ്ലാക്ക് ഫംഗസ് ബാധിച്ചിട്ടുണ്ടെന്ന് കേന്ദ്ര മന്ത്രി സദാനന്ദ ഗൗഡ അറിയിച്ചു. ഫംഗസ് ബാധയുടെ ദ്രുതഗതിയിലുള്ള വ്യാപനം കണക്കിലെടുത്ത് ചികിത്സയ്ക്കായി ഉപയോഗിക്കുന്ന പ്രധാന മരുന്നിന്റെ 23,000-ലധികം അധിക വിയലുകള്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് അയച്ചതായും അദ്ദേഹം അറിയിച്ചു.
രാജ്യമെമ്പാടും ഏകദേശം 8,848 രോഗികള്‍ക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഗുജറാത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 2281 കേസുകള്‍. ഇവിടേക്ക് 5,800 വിയലുകള്‍ അനുവദിച്ചിട്ടുണ്ട്. ഏറ്റവും കൂടുതല്‍ ബാധിച്ച രണ്ടാമത്തെ സംസ്ഥാനമായ മഹാരാഷ്ട്രയ്ക്ക് 5,090 വിയലുകള്‍ നല്‍കി. 910 രോഗികളെ ചികിത്സിക്കാന്‍ ആന്ധ്രാപ്രദേശിന് 2,300 വിയലുകളും അയല്‍ സംസ്ഥാനമായ തെലുങ്കാനയ്ക്ക് (350 കേസുകള്‍) 890 വിയലുകളും അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.
ഇതുവരെ 197 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദേശീയ തലസ്ഥാനമായ ഡല്‍ഹിയിക്ക് 670 വയലുകള്‍ ലഭിക്കുമെന്ന് മന്ത്രി പറഞ്ഞു. 23680 വയലുകളാണ് ഇതുവരെ അനുവദിച്ചത്.