Connect with us

National

കൊവിഡ് വാക്‌സിനുകളും മരുന്നുകളും മറിച്ചു വിറ്റു; ഡോക്ടര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ അറസ്റ്റില്‍

Published

|

Last Updated

ബെഗഗളൂരു | കൊവിഡ് വാക്‌സിനും മരുന്നുകളും മറിച്ച് വില്‍പ്പന നടത്തിയ സംഭവത്തില്‍ കര്‍ണാടകയില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. ബെംഗളൂരു മഞ്ജുനാഥനഗര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് സംഭവം. ഡോ. പുഷ്പിത, ഇവരുടെ ബന്ധു പ്രേമ എന്നിവരുള്‍പ്പെടെ മൂന്ന് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.ഒരു ഡോസ് കൊവിഷീല്‍ഡ് വാക്‌സിന്‍ 500 രൂപക്കാണ് സംഘം മറിച്ചുവിറ്റിരുന്നത്. സൗജന്യ വിതരണത്തിനെത്തിച്ച വാക്‌സിന്‍ ഡോക്ടര്‍ പുഷ്പിത ആദ്യം ബന്ധുവായ പ്രേമയുടെ വീട്ടിലേക്ക് കടത്തുകയും അവിടെ വച്ച് വില്‍ക്കുകയുമായിരുന്നു.

വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കുകയും റെംഡെസിവിര്‍ മരുന്നു കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്തിരുന്ന സംഘത്തെയും പോലീസ് പിടികൂടിയിട്ടുണ്ട്. ഡോ. ബി ശേഖര്‍, പ്രജ്വല, ജി കിഷോര്‍, വൈ മോഹന്‍ എന്നിവരാണ് പിടിയിലായത്. ചാമരാജ് പേട്ടിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഇവരുടെ തട്ടിപ്പ്.

പ്രത്യേക സംഘത്തെ രൂപീകരിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെയാണ് പോലീസ് സംഘത്തെ കുടുക്കിയത്. റെംഡെസിവിര്‍ ഒരു വയല്‍ 25,000 രൂപയ്ക്കാണ് ഇവര്‍ വിറ്റിരുന്നത്.

Latest