Kerala
മുസ്ലീം സമുദായത്തിന് എന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ട്; മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല: പിണറായി

തിരുവനന്തപുരം | പൊതു തീരുമാനത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ വകുപ്പ് ഏറ്റെടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷ ക്ഷേമ വകുപ്പ് താന്‍ ഏറ്റെടുക്കുന്നതിനെ എല്ലാവരും സ്വാഗതം ചെയ്തു. ക്രിസ്തീയ സഭകള്‍ ആവശ്യപ്പെട്ടിട്ടല്ല വകുപ്പ് ഏറ്റെടുത്തത്. മുസ്ലീം സമുദായത്തിന് എന്നിലും സര്‍ക്കാറിലും വിശ്വാസമുണ്ട്.
മുസ്ലീം ലീഗ് അല്ല ഈ സര്‍ക്കാറിലെ വകുപ്പുകള്‍ നിശ്ചയിക്കുന്നത്. മുസ്ലിങ്ങളുടെ അട്ടിപ്പേറവകാശം ലീഗിനല്ല. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പ് നല്ല രീതിയിലാണ് പ്രവര്‍ത്തിച്ചതെന്നും അതേക്കുറിച്ച് ആര്‍ക്കും പരാതിയില്ലെന്നും പിണറായി വ്യക്തമാക്കി.
---- facebook comment plugin here -----