Kerala
മുംബൈ ബാര്‍ജ് ദുരന്തം: മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി

മുംബൈ | മുംബൈ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. രണ്ട് മലയാളികളുടെ മൃതദേഹം കൂടി തിരിച്ചറിഞ്ഞതോടെയാണിത്. ശക്തികുളങ്ങര സ്വദേശി ആന്റണി എഡ്വിന്‍, തൃശൂര്‍ ആര്യംപാടം സ്വദേശി അര്‍ജുന്‍ എന്നിവരുടെ മരണമാണ് ഇന്ന് സ്ഥിരീകരിച്ചത്. സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു ആന്റണി എഡ്വിന്‍. എട്ട് വര്‍ഷത്തോളമായി ഒ എന്‍ ജിസിയില്‍ ജോലി ചെയ്തു വരികയായിരുന്ന അര്‍ജുന്‍ ആറ് മാസം മുമ്പാണ് അവസാനമായി നാട്ടിലെത്തിയത്.
വയനാട് കല്‍പറ്റ സ്വദേശി ജോമിഷ് ജോസഫ്, കോട്ടയം ചിറക്കടവ് സ്വദേശി സസിന്‍ ഇസ്മാഈല്‍, മൂപ്പൈനാട് വടുവന്‍ചാല്‍ സ്വദേശി സുമേഷ് എന്നിവരുടെ മരണം നേരത്തെ സ്ഥിരീകരിച്ചിരുന്നു. ബാര്‍ജില്‍ ഉണ്ടായിരുന്ന 30 മലയാളികളില്‍ 22 പേരെ രക്ഷപ്പെടുത്തി; മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. അപകടത്തില്‍ ഇതുവരെ ആകെ 51 പേരാണ് മരിച്ചത്.
---- facebook comment plugin here -----