Connect with us

Kerala

അഞ്ച് വര്‍ഷം കൊണ്ട് അതിദാരിദ്ര്യം ഇല്ലാതാക്കും; കേരള ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കമെന്നും മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം | അടുത്ത അഞ്ച് വര്‍ഷം കൊണ്ട് സംസ്ഥാനത്ത് അതിദാരിദ്ര്യം ഇല്ലാതാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോ അഗതിയെയും അതിദാരിദ്ര്യത്തില്‍ കഴിയുന്ന ഓരോ കുടുംബത്തെയും കണ്ടെത്തി വിവിധ പദ്ധതികളിലൂടെ ദാരിദ്ര്യരേഖക്ക് മുകളില്‍ കൊണ്ടുവരും. രണ്ടാം ഇടതുപക്ഷ സര്‍ക്കാറിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തിന്റെ ജീവിത നിലവാരം വികസിത രാജ്യങ്ങള്‍ക്ക് സമാനമാക്കും. ഒരാളെയും ഒഴിച്ചുനിര്‍ത്താത്ത വികസന കാഴ്ചപ്പാട് ഉയര്‍ത്തിപിടിക്കും. ആരോഗ്യം, വിദ്യാഭ്യാസം, പാര്‍പ്പിടം എന്നിവ ശക്തിപ്പെടുത്തുന്ന നടപടികളുണ്ടാകും. ഇവയെ സമ്പദ്ഘടനയുടെ ഉത്പാദന ശേഷി വര്‍ധിപ്പിക്കാനുള്ള അടിസ്ഥാനമാക്കി മാറ്റും. ഉത്പാദനക്ഷമമായ സമ്പദ്ഘടനക്ക് ഊന്നല്‍ നല്‍കും.

കേരള ചരിത്രത്തിലെ സമുജ്ജ്വലമായ തുടക്കമാണ് തുടര്‍ ഭരണമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ക്ക് താത്പര്യം അര്‍ഥശൂന്യമായ വിവാദങ്ങളില്ല, നാടിന്റെ വികസനത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

---- facebook comment plugin here -----

Latest